print edition ഉരുക്കോളം പോന്ന ഉറപ്പ്

നെല്ലിപ്പറമ്പ് ഉന്നതിയിലെ നവീകരിച്ച വീടിന് മുന്നിൽ പുഷ്-പ
ബിജു കാർത്തിക്
Published on Mar 20, 2026, 12:01 AM | 1 min read
തളിപ്പറമ്പ്: കാലപ്പഴക്കത്താൽ ചിതലരിച്ച മേൽക്കൂരയ്ക്ക് കീഴെ ഭയാശങ്കകളോടെ ഉണ്ടുറങ്ങിയ കാലം കൊയിലേരിയൻ പുഷ്പയുടെ മനസ്സിൽ ഇപ്പഴുമുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ മഴയും കാറ്റും പേടിച്ചു കഴിഞ്ഞ ആ നാളുകൾക്കാണ് ഇന്ന് അവസാനമായത്. സന്തോഷത്തിന്റെ വികസനവെളിച്ചം നിറച്ച ഉരുക്കോളം പോന്ന ഉറപ്പാണ് പുഷ്പക്ക് എൽഡിഎഫ് സർക്കാർ. ഒരു കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിത തളിപ്പറമ്പിലെ നെല്ലിപ്പറമ്പ് അംബേദ്കർ ഗ്രാമം ഇന്ന് മറ്റൊരു കേരള മോഡലാണ്.
അവഗണനയിലും തീരാദുരിതത്തിലും വലഞ്ഞ് തീർത്തും ഒറ്റപ്പെട്ടൊരു കാലമുണ്ടായിരുന്നു നെല്ലിപ്പറന്പ് ഉന്നതിക്ക്. എന്നാൽ, ഇന്ന് മാറിയ കേരളത്തിന്റെ മുഖമാണ് ഇവിടുത്തെ കൊടിയടയാളം. അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഉന്നതിയിലേക്കുള്ള റോഡ് റീടാറിങ് നടത്തി. റോഡ് കോൺക്രീറ്റ് ചെയ്‌ത് വശങ്ങൾകെട്ടി സംരക്ഷണഭിത്തി നിർമിച്ചു. ആറ് നടപ്പാതകൾ ഇന്റർലോക്ക് വിരിച്ചും കോൺക്രീറ്റ്ചെയ്തും നവീകരിച്ചു. വൈദ്യുതീകരിച്ചു. സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഓവു ചാലുകളുമൊരുക്കി. പുന്നത്തിരിയൻ മനോജിന്റേത് ഉൾപ്പടെയുള്ള വീടുകളുടെ നിലം, ചുമര്, ജനലുകൾ, വാതിലുകൾ, മേൽക്കൂര തുടങ്ങിയവയെല്ലാം പുതുക്കിപ്പണിതു. പെയിന്റിങ്ങടക്കം നടത്തി. ആകെ 36 വീടാണ് ഉന്നതിയിലുള്ളത്. ഉന്നതികളുടെ സമഗ്ര വികസനത്തിന് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് അംബേദ്കർ ഗ്രാമം.










0 comments