ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ്

എൻ ശിവരാജൻ
പാലക്കാട്: ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എൻ ശിവരാജൻ. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് വിവാദ പരാമര്‍ശം. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജൻ അധിക്ഷേപിക്കുകയും ചെയ്തു.
ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർടിയും ഉപയോഗിക്കാൻ പാടില്ലെന്നും ശിവരാജന്‍ പറഞ്ഞു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു.










0 comments