ad
Deshabhimani

print edition ലക്ഷ്യം സ്വകാര്യവൽക്കരണം: എം വി ഗോവിന്ദൻ

mv govindan.jpg
വെബ് ഡെസ്ക്

Published on Jun 24, 2026, 12:57 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രത്തിലും ബജറ്റിലും അവശേഷിക്കുന്നത്‌ സ്വകാര്യവൽക്കരണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭൂമിയും കടലും കരിമണലും സ്വകാര്യ കന്പനികൾക്ക്‌ തൂക്കിവിൽക്കാനുള്ള പുറപ്പാടാണ്‌ യുഡിഎഫിന്റേത്‌. നമ്മുടെ സന്പത്ത്‌ കൊള്ളയടിക്കാൻ കുത്തകകൾക്ക്‌ അവസരമൊരുക്കുകയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ നിലപാടും കേന്ദ്രസർക്കാരിന്റെ സാന്പത്തിക നിലപാടുകളും തമ്മിൽ വൈരുദ്ധ്യമില്ല.


വികസനത്തിന്‌ രണ്ടുപാതയുണ്ട്‌. ഇന്ത്യയിലെ കുത്തക മുതലാളിമാരെയും ഭൂപ്രഭുക്കൻമാരെയും സാമ്രാജ്യത്വശക്തികളെയും വളർത്തിയെടുക്കുന്ന പാതയാണ്‌ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്‌. ഇടതുപക്ഷമാകട്ടെ, സമൂഹത്തിൽ ഏറ്റവും പിന്നിൽനിൽക്കുന്നവരെ അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുക, പട്ടികജാതി, വർഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ നയങ്ങളാണ്‌ നടപ്പാക്കുന്നത്‌. കേരളത്തിലെ ജനങ്ങൾക്ക്‌ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാൻ എൽഡിഎഫിന്റെ ബദൽ നയങ്ങൾക്ക്‌ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home