ad
Deshabhimani

print edition എൺപതാണ്ടിന്റെ
വീരപോരാട്ടങ്ങൾ: തോട്ടം തൊഴിലാളികള്‍ക്ക് തണലായി എസ്റ്റേറ്റ് തൊഴിലാളി യൂണിയൻ

CITU KANYAKUMARI ESTATE WORKERS

കന്യാകുമാരി ഡിസ്ട്രിക്‌ട് എസ്റ്റേറ്റ്‌ തൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസിൽ പ്രസിഡന്റ് നടരാജനും മറ്റ് അംഗങ്ങളും ഫോട്ടോ: എ ആർ അരുൺരാജ്

avatar
എസ് കിരൺബാബു

Published on Apr 20, 2026, 12:00 AM | 2 min read

കന്യാകുമാരി: തോട്ടം തൊഴിലാളി‌കളും റബർ കർഷകരും ചൂഷണത്തിനിരയായപ്പോഴെല്ലാം സമരക്കൊടുങ്കാറ്റ് തീർത്ത് അവകാശം നേടിക്കൊടുത്ത നാടിന്റെ ഉറ്റതോഴർകളാണ് കന്യാകുമാരി ഡിസ്ട്രിക്‌റ്റ്‌ എസ്റ്റേറ്റ്‌ തൊഴിലാളി യൂണിയൻ (സിഐടിയു). ആ വീരപോരാട്ടങ്ങൾക്ക് എൺപതാണ്ടിന്റെ പഴക്കമുണ്ട്. ഇന്നും ആവേശമൊട്ടും ചോരാതെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയൻ മുന്നിലുണ്ട്. കുലശേഖരത്തെ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്നാണ് യൂണിയൻ ഓഫീസ്. അംഗങ്ങളിൽ ഭൂരിഭാഗവും റബർ ടാപ്പിങ് തൊഴിലാളികൾ. കന്യാകുമാരി ജില്ലയിൽ ഒരു ലക്ഷം ഹെക്‌ടറോളം വ്യാപിച്ചുകിടക്കുന്ന തോട്ടങ്ങള്‍ രണ്ട് ലക്ഷത്തിലേറെ പേരുടെ ഉപജീവനമാര്‍ഗം.


പത്മനാഭപുരം മണ്ഡലത്തിൽ മാത്രം റബർ ടാപ്പിങ് മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം പേരുണ്ടാകും. പത്മനാഭപുരത്ത് സിപിഐ എം സ്ഥാനാർഥി ആർ ചെല്ലസ്വാമിയുടെ വിജയം തൊഴിലാളികളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് നടരാജനും സെക്രട്ടറി പൊന്മന വത്സകുമാറിനും തീർച്ചയുണ്ട്‌. മലയോരമേഖലകളിൽ തലമുറകളായി കൃഷി ചെയ്യുന്ന കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുമെന്ന് ചെല്ലസ്വാമി വോട്ടർമാരോട് പറയുന്നു. അത് വെറുംവാക്കാകില്ലെന്ന് ആ ജനതയ്‌ക്കും ഉറച്ച വിശ്വാസം. കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ഉറ്റതോഴനാണ് ചെല്ലസ്വാമി. കേരളത്തിന് സമാനമായി റബർ കർഷകർക്ക് താങ്ങുവില നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ചെല്ലസ്വാമിക്ക് കഴിയും. മണ്ഡലത്തിൽ അത്യാധുനിക റബർ പാർക്ക് സ്ഥാപിച്ച് നിരവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതെല്ലാം വർഷങ്ങളായി യൂണിയൻ ഉയർത്തുന്ന ആവശ്യങ്ങൾ.


​നൂറ്റാണ്ടിന്റെ ചരിത്രവുമായി റബര്‍ തോട്ടങ്ങൾ


​കന്യാകുമാരിയിലെ റബർ തോട്ടങ്ങളുടെ ചരിത്രത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1902-ൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന കേരളത്തിൽ റബർ തോട്ടങ്ങൾ അവതരിപ്പിച്ചപ്പോൾ അത് കന്യാകുമാരിയിലുമെത്തി. കന്യാകുമാരിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള വിളവൻകോട് താലൂക്കിൽനിന്ന് പശ്ചിമഘട്ടത്തോട് ചേർന്നുള്ള തോവാള താലൂക്ക് വരെ തോട്ടങ്ങൾ വ്യാപിച്ചു.


പല എസ്റ്റേറ്റുകളും ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു. തൊഴിലാളികൾ ചൂഷണങ്ങൾക്ക് വിധേയരായി. 1942ൽ കന്യാകുമാരിയിൽ തോട്ടം തൊഴിലാളികൾക്കായുള്ള യൂണിയൻ തുടങ്ങി. നേതൃത്വം നൽകിയത് കന്യാകുമാരിയിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ജെ ഹേമചന്ദ്രൻ, പി പെരുമാൾ, ഡി മണി, ജി മണി എന്നിവരാണ്. 1960കളിൽ തമിഴ്‌നാട് സർക്കാർ ഏകദേശം 5000 ഹെക്ടറിൽ റബർ പ്ലാന്റേഷൻ ആരംഭിച്ചതും യൂണിയൻ നടത്തിയ സമരത്തിന്റെ ഭാഗമായാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home