ad
Deshabhimani

print edition പ്രതിഷേധിച്ച്‌ വേദിവിട്ടു ; അവഹേളിക്കപ്പെട്ട്‌ 
തരൂരും 
സുധാകരനും

Tharoor and Sudhakaran neglected by rahul gandhi
വെബ് ഡെസ്ക്

Published on Jan 20, 2026, 02:44 AM | 1 min read


കൊച്ചി

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സംഗമമെന്ന പേരിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച്‌ കൊച്ചിയിൽ കോൺഗ്രസ്‌ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ അവഹേളിതരായി ശശി തരൂരും കെ സുധാകരനും. ദേശീയനേതാക്കൾ ഉൾപ്പെടെ സന്നിഹിതരായ വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ശശി തരൂരിന്റെ പേര്‌ പരാമർശിച്ചില്ല. രാഹുൽ വേദിയിൽ എത്തിയശേഷമുള്ള പ്രസംഗകരുടെ കൂട്ടത്തിലും തരൂരിനെ ഉൾപ്പെടുത്തിയില്ല. പ്രതിഷേധം വേദിയിൽവച്ചുതന്നെ കെ സി വേണുഗോപാലിനെയും ദീപ ദാസ്‌മുൻഷിയെയും അറിയിച്ച തരൂർ, വേദി വിട്ടിറങ്ങി.


രാഹുൽഗാന്ധി വേദിയിലേക്ക്‌ എത്തിയപ്പോഴാണ്‌ കെ സുധാകരൻ അവഹേളനം നേരിട്ടത്‌. രാഹുലിനെക്കണ്ട്‌ എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്‌ത സുധാകരനെ, രാഹുൽ കണ്ടതായി ഭാവിച്ചില്ല. മറ്റ്‌ നേതാക്കളെ കൈകൂപ്പിയും കൈകൊടുത്തും അഭിവാദ്യം ചെയ്‌തു. രാഹുൽ ഗാന്ധിക്ക്‌ തൊട്ടടുത്ത കസേരയിലിരുന്ന്‌ സംസാരിച്ച സുധാകരനെ അടുത്ത കസേരയിലേക്ക്‌ നീക്കിയിരുത്തി, നിലവിലെ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിനെ രാഹുൽ വിളിച്ച്‌ അരികിലിരുത്തി. ​രാഹുൽ ഗാന്ധിയോട്‌ ചോദ്യംചോദിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ‘കോൺഗ്രസ്‌ ഭരണത്തിൽവന്നാൽ ജനങ്ങൾക്ക്‌ എന്താണ്‌ നേട്ടം’ എന്ന്‌ ഒരു പ്രവർത്തക സംശയത്തോടെ ചോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home