ചെല്ലാനത്ത് 751 കോടിയുടെ തീരസംരക്ഷണ പദ്ധതി; മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും സുരക്ഷയ്‌ക്ക് മുന്തിയ പരിഗണന:മുഖ്യമന്ത്രി

കൊച്ചി:
മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും സുരക്ഷയ്‌ക്ക് സർക്കാർ മുന്തിയ പരിഗണന നൽകിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതി ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ടം നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുൻകാലങ്ങളിൽ കാലാവസ്ഥ മാറുമ്പോൾ ഭയപ്പാടിലായിരുന്ന തീരദേശത്തെ വീടുകളിൽ ഇന്ന് ആശ്വാസകരമായ അന്തരീക്ഷമാണ്. സമുദ്ര സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും സർക്കാർ കാര്യക്ഷമമാക്കി.
ട്രെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ടവും പൂർത്തിയാകുന്നതോടെ കടൽക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ഗണ്യമായി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷനായി.
കെ ജെ മാക്‌സി എംഎൽഎ സ്വാഗതം പറഞ്ഞു.
മന്ത്രി പി രാജീവ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്ര ത്യേക പ്രതിനിധി കെ വി തോമസ്, കൊച്ചി മെത്രാൻ ഡോ. ആന്റണി കാട്ടിപറന്പിൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്‌റ്റിൻ, കിഫ്‌ബി സിഇഒ കെ എം എബ്രഹാം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ സിഇഒ എസ് തിലകൻ തുടങ്ങിയവർ സംസാരിച്ചു.










0 comments