ad
Deshabhimani

മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേർക്ക് എച്ച്ഐവി: രോഗബാധ ഒരേ സിറിഞ്ച് ഉപയോ​ഗിച്ചതിനാൽ

HIV
വെബ് ഡെസ്ക്

Published on Mar 27, 2025, 11:56 AM | 1 min read

മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേർക്ക് എച്ച്ഐവി ബാധ. വളാഞ്ചേരിയിലെ ലഹരി സംഘത്തിലുള്ളവർക്കാണ് അണുബാധ സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാ​ഗമായി രോ​ഗബാധയുണ്ടാകാൻ സാധ്യതയുള്ള ആളുകൾക്കിടയിൽ കൗൺസിലിങ്ങിന് ശേഷം സ്ക്രീനിങ് നടത്തിയപ്പോൾ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷഷത്തിലാണ് കൂടുതൽപേർക്ക് അണുബാധ സ്ഥിരീകരിച്ചത്.


എച്ച്ഐവി രോ​ഗബാധിതനായ ഒരാൾ ഉപയോ​ഗിച്ച സിറിഞ്ച് മറ്റുള്ളവരും ഉപയോ​ഗിച്ചതിലൂടെയാണ് എച്ച്ഐവി പടർന്നത് എന്നാണ് കരുതുന്നത്. രണ്ട് മാസത്തിനിടയിൽ വളാഞ്ചേരിയിൽ മാത്രം പത്ത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അണുബാധ സ്ഥിരീകരിച്ച പത്തുപേരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home