കേരള സിൻഡിക്കറ്റിൽ യുഡിഎഫ്–ബിജെപി ഡീൽ; ബിജെപി നേതാവായ അധ്യാപകന് അനധികൃത സ്ഥാനക്കയറ്റം

തിരുവനന്തപുരം:
ബിജെപി നേതാവായ സർവകലാശാല അധ്യാപകന് വഴിവിട്ട് പ്രമോഷൻ നൽകാൻ കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനം. സർവകലാശാലയിലെ മാനേജ്മെന്റ് വിഭാഗം അധ്യാപകൻ ഡോ. അംബീഷ്‌മോന് നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് പ്രമോഷൻ നൽകാനാണ് യുഡിഎഫ്, ബിജെപി സിൻഡിക്കറ്റ് അംഗങ്ങൾ ഒത്തുകളിച്ചത്. വെള്ളിയാഴ്‌ച നടന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇൗ അജൻഡ പാസാക്കുന്നതിനുമാത്രം ബിജെപി അംഗങ്ങൾ ഓൺലൈനായി പങ്കെടുത്തു.
അംബിഷ്‌മോൻ നേരത്തെ കേപിൽ അധ്യാപകനായിരുന്നു.
റഗുലറല്ലാത്ത ഇൗ സർവീസും യൂണിവേഴ്സിറ്റി സർവീസിനൊപ്പം പരിഗണിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്ന് നേരത്തെ സ്റ്റാഫ് സ്റ്റാൻഡിങ് കമ്മിറ്റി നൽകിയ ശുപാർശയും തള്ളിയാണ് നിലവിലെ തീരുമാനം.
രണ്ടുദിവസങ്ങളിൽ എഴുന്നൂറോളം അജൻഡകളാണ് സിൻഡിക്കറ്റ് യോഗം പാസാക്കിയത്. കാര്യവട്ടം ക്യാമ്പസിൽ സുരക്ഷാസംവിധാനം ശക്തിപ്പെടുത്താൻ സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചു. എക്‌സാമിനേഷൻ, സ്റ്റാഫ് കമ്മിറ്റി, അക്കാദമിക്‌സ് ആൻഡ് റിസർച്ച്, ഡിപ്പാർട്ട്‌മെന്റ് ആൻഡ് അദർ ഇൻസ്റ്റിറ്റ്യൂഷൻ, ടീച്ചിങ് ആൻഡ് നോൺ ടീച്ചിങ് ഉപസമിതികളുടെ അജൻഡകളാണ് വെള്ളിയാഴ്‌ച പരിഗണിച്ചത്. തിങ്കളാഴ്‌ചയും സിൻഡിക്കറ്റ് യോഗം തുടരും.










0 comments