ad
Deshabhimani

കൊല്ലത്ത് തട്ടുകട തല്ലിത്തകർത്തു; ആക്രമണം ദോശ കൊടുക്കാൻ വൈകിയെന്ന് ആരോപിച്ച്

Thattukkada

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 02, 2026, 08:12 AM | 1 min read

ശൂരനാട്: കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകട തല്ലിത്തകർത്തു. ദോശ കൊടുക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. തട്ടുക്കട നടത്തിപ്പുകാരായ ദമ്പതിമാരെ ഉപദ്രവിക്കുകയും ചില്ല് അലമാരയും മറ്റ് ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പന്തൽ പണിക്കാരായ മനാഫും ഭാര്യ സീനത്തുമാണ് ആക്രമണത്തിന് ഇരയായത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.


ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് പിടിലായത്. ചൊവ്വ രാവിലെയായിരുന്നു സംഭവം. രാവിലെ തട്ടുക്കടയിൽ എത്തിയ ഇവർ ദോശ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം വന്നവർക്ക് ദോശ കൊടുത്തുവെന്നും തങ്ങൾക്ക് വൈകിയെന്നും ആരോപിച്ച് കട തല്ലിതകർക്കുകയും ദമ്പതിമാരെ ആക്രമിക്കുകയുമായിരുന്നു. തുട‌ർന്നെത്തിയ പൊലീസും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി.


ആക്രമണത്തിന് ശേഷം രണ്ടുപേർ പിടിയിലായതോടെ ഒരാൾ ഒളിവിൽ പോയി. ചില്ലുതറച്ച് അജിയുടെ കൈക്ക് പരിക്കേറ്റു. ചികിത്സതേടിയശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവംകഴിഞ്ഞു മടങ്ങിയ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിലുണ്ടായ വീഴ്ചയിൽ ഒരാൾക്ക് തലയ്ക്കും മുറിവേറ്റു. പൊലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് പരാതി. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home