ad
Deshabhimani

അപകടത്തിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം കീറി; ഉ‌ടുമുണ്ട് അഴിച്ചു നൽകി ചായ വിൽപ്പനക്കാരൻ

Accident

എം ആർ ഷാജി

വെബ് ഡെസ്ക്

Published on Jun 17, 2026, 11:07 AM | 1 min read

തൃപ്പൂണിത്തുറ: അപകടത്തിൽപ്പെ‌ട്ട് വസ്ത്രം കീറിപ്പറിഞ്ഞ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നൽകി ചായ വിൽപ്പനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം ആർ ഷാജിയാണ് യുവതിക്ക് തുണയായി എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി ഷാജി എത്തിയപ്പോഴാണ് അപകടം നടന്നത്.


ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറി. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകുകയായിരുന്നു. പിന്നീടു സമീപത്തെ കടയിൽ നിന്നാണു ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home