ad
Deshabhimani

28 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിൽ; ജോർദാനെ തോൽപ്പിച്ച് ഓസ്ട്രിയ

austria

photo credit: X

വെബ് ഡെസ്ക്

Published on Jun 17, 2026, 11:51 AM | 1 min read

കലിഫോർണിയ : 28 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിലെത്തി ആദ്യമത്സരത്തിൽ തന്നെ വിജയം നേടി ഓസ്ട്രിയ. ജോർദാനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജോർദാൻ താരത്തിന്റെ സംഭാവനയായിരുന്നു ഓസ്ട്രിയയുടെ രണ്ടാം ​ഗോൾ. വിജയത്തോടെ ഓസ്ട്രിയ ​ഗ്രൂപ്പ് ജെയിൽ 3 പോയിന്റ് നേടി അർജന്റീനയ്ക്കൊപ്പമെത്തി. ആദ്യത്തെ ലോകകപ്പിനെത്തിയ ജോർദാന് ഓസ്ട്രിയയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കളിയുടെ തുടക്കം മുതൽ ഓസ്ട്രിയയ്ക്കായിരുന്നു ആധിപത്യം.


കളിയുടെ 21ാം മിനിറ്റിൽ റൊമാനോ സ്കിമിഡാണ് ഓസ്ട്രിയയ്ക്കായി ആദ്യ ​ഗോൾ നേടിയത്. തുടർന്ന് ​ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ജോർദാൻ അമ്പതാം മിനിറ്റിൽ ലക്ഷ്യം കണ്ടു. അലി ഓൾവാനാണ് സമനില ​ഗോൾ നേടിയത്. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ കളിയുടെ ​ഗതി മാറിയത് 76ാം മിനിറ്റിലാണ്. ഓസ്ട്രിയയുടെ ​ഗോൾശ്രമം തടയുന്നതിനിടെ സെന്റർ ബാക്കായ യാസാൻ അൽ-അറബിന്റെ തലയിൽത‍ട്ടി പന്ത് ജോർദാൻ വലയിലെത്തി. ഇതോടെ 2-1ന് ഓസ്ട്രിയ മുന്നിലെത്തി. ഇഞ്ചുറി ടൈമിന്റെ പന്ത്രണ്ടാം മിനിറ്റിൽ മാർക്കോ അർനാട്ടോവിച്ചിലൂടെ അടുത്ത ​ഗോൾ നേടി ഓസ്ട്രിയ ആധികാരിത വിജയം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home