ഇല്ലിക്കൽകല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം; അനുമതിയില്ലാതെ ട്രക്കിങ് നടത്തി

അപകടകരമായ രീതിയിൽ ഇല്ലിക്കൽകല്ലിന് മുകളിൽ കയറിയ യുവാക്കൾ
പൂഞ്ഞാർ: വിനോദസഞ്ചാരമേഖലയായ കോട്ടയം ഇല്ലിക്കൽകല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. അപകടകരമായ രീതിയിൽ ഇല്ലിക്കൽകല്ലിന് മുകളിൽ കയറുകയായിരുന്നു രണ്ട് യുവാക്കൾ. പിറകുവശത്തുകൂടി അനുമതിയില്ലാത്ത ട്രക്കിങ് നടത്തിയാണ് യുവാക്കൾ കല്ലിന് മുകളിൽ കയറിയത്. വൻ അപകടമാണ് ഒഴിവായത്. ഒരാഴ്ച മുൻപ് യുവാക്കൾ ഇവിടെനിന്നും വീണ് പരിക്കേറ്റിരുന്നു.
ഞായർ രാവിലെ ആറ് മണിയോടെയാണ് യുവാക്കൾ ഇല്ലിക്കൽകല്ലിൽ എത്തിയത്. മുൻവശത്തുകൂടിയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവർ പിറകുവശത്തുകൂടി കയറുകയായിരുന്നു. സ്ഥലത്തെത്തിയ മറ്റ് വിനോദസഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. യുവാക്കളെ തിരിച്ചറിയാനായിട്ടില്ല.










0 comments