ad
Deshabhimani

മോശം കാലാവസ്ഥ: വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Indigo.jpg
വെബ് ഡെസ്ക്

Published on Jun 21, 2026, 01:32 PM | 1 min read

ഹൈദരാബാദ്: മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണത്ത് ഇറങ്ങാൻ കഴിയാതെ പോയ വിമാനങ്ങളാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.


നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും (6E 5248), ബംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനവുമാണ് (6E 969) വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് രണ്ട് വിമാനങ്ങളും ഹൈദരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്ക് തന്നെ തിരിച്ചുപുറപ്പെട്ടു. 6E 5248 വിമാനം രാത്രി 11:41 നും, 6E 969 വിമാനം പുലർച്ചെ 12:16 നുമാണ് പുറപ്പെട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home