നീറ്റ് ചോര്‍ച്ച മറയ്ക്കാൻ സോഷ്യൽ മീഡിയയ്ക്ക് നേരെ; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടെലഗ്രാം ആപ്പ് നീക്കം ചെയ്തു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തുടര്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിന്റെ ഭാഗമായി പ്രമുഖ മെസ്സേജിങ് ആപ് ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം ടെലഗ്രാം ആപ്പ് നീക്കം ചെയ്തു.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണ് ഈ അടിയന്തര നടപടിയെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം. എൻടിഎ ശുപാർശയെത്തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയമാണ് വിലക്ക് ആവശ്യപ്പെട്ടത്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയ യഥാര്‍ത്ഥ പ്രതികൾ എൻടിഎയ്ക്ക് അകത്തുതന്നെയാണെന്ന് കണ്ടെത്തിയിരിക്കെ ധൃതിപ്പെട്ടുള്ള മുഖം രക്ഷിക്കൽ ശ്രമമാണ്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ഇതിന് പിന്നിലെ ഉന്നത ബന്ധങ്ങളും പുറത്തെത്തിച്ച വിദ്യാര്‍ഥികൾ ടെലഗ്രാം വിലക്കിനെതിരെ പരിഹാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരമാണ് കേന്ദ്ര സർക്കാർ ഈ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 22വരെയാണ് ആപ്പിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ആപ്പ് ഫോണിലുള്ളവർക്ക് സേവനങ്ങളിൽ തടസ്സം നേരിടുന്നുണ്ട്.
ചോദ്യപേപ്പറുകൾ ചോരുന്നതിനേക്കാൾ,പരീക്ഷയ്ക്ക് ശേഷം 'വ്യാജ ചോർച്ചാ തെളിവുകൾ'നിർമ്മിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ ടെലഗ്രാമിൽ സജീവമാണെന്ന് എൻടിഎ വാദിക്കുന്നു. ആപ്പിന്റെ നിരോധനത്തിന് പുറമെ ജൂൺ 30വരെ ടെലഗ്രാമിന്റെ 'മെസ്സേജ് എഡിറ്റിങ് ഫീച്ചർ'ഇന്ത്യയിൽ നിർജ്ജീവമാക്കാനും ഐടി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ‘PAPER LEAKED NEET’, ‘Re-NEET 2026’, ‘Private Mafia’തുടങ്ങിയ പേരുകളിൽ പ്രവർത്തിച്ചിരുന്ന നിരവധി ഗ്രൂപ്പുകളും ചാനലുകളും ബോട്ട് അക്കൗണ്ടുകളും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ കണ്ടെത്തി നീക്കം ചെയ്തിരുന്നതാണ്.
കടുത്ത വിമർശനവുമായി
പാവൽ ദുരോവ്
കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവൽ ദുരോവ് രംഗത്തെത്തി. സർക്കാരിന്റേത് ഒരു 'അബദ്ധ തീരുമാനമാണെന്ന്'അദ്ദേഹം വിമർശിച്ചു.
"ചിലർ പരീക്ഷാ ചോദ്യങ്ങൾ പങ്കുവെച്ചു എന്ന പേരിൽ ടെലഗ്രാം നിരോധിച്ചത് ഇന്ത്യയിലെ 15കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണ്.ചോദ്യപേപ്പർ ചോർത്തിയ യഥാർത്ഥ പ്രതികളെ പിടികൂടാൻ ഈ നിരോധനം കൊണ്ട് സാധിക്കില്ല.ഈ നിരോധനം വഴി ഒന്നും തടയാൻ കഴിഞ്ഞിട്ടില്ല,തട്ടിപ്പുകാർ മറ്റ് ആപ്പുകളിലേക്ക് മാറിക്കഴിഞ്ഞു." -പാവൽ ദുരോവ്
ഡിജിറ്റൽ അവകാശ പ്രവർത്തകരും
പ്രതിഷേധത്തിൽ
ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF),ഐജിഎപി (IGAP)തുടങ്ങിയ ഡിജിറ്റൽ അവകാശ സംഘടനകളും സർക്കാരിന്റെ ഈ കൂട്ട നിരോധനത്തെ ശക്തമായി വിമർശിച്ചു. ഇത് പ്രശ്നത്തിന്റെ വേരറുക്കാനുള്ള ശ്രമമല്ല,മറിച്ച് ഒരു 'ബാൻഡ്-എയ്ഡ്' പരിഹാരം മാത്രമാണെന്ന് അവർ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാനാണ് ഇത്തരം നീക്കങ്ങൾ. പഠനാവശ്യങ്ങൾക്കും ബിസിനസ്സുകൾക്കും വാർത്താ വിനിമയത്തിനുമായി ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരും ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോം പൂർണ്ണമായി അടച്ചുപൂട്ടുന്നത് ജനാധിപത്യപരമല്ലെന്ന് ചൂണ്ടിക്കട്ടി.









0 comments