തപസ് സിൻഹയ്ക്കുനേരെ ബംഗാളിൽ ആർഎസ്‌എസ് ആക്രമണം

ന്യൂഡൽഹി:
സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗവുമായ തപസ് സിൻഹയ്‌ക്കുനേരെ ആർഎസ്‌എസ് ആക്രമണം. പശ്ചിമ ബംഗാളിലെ മേദിനിപുരിൽ സംഘടിപ്പിക്കുന്ന ഭൂമി അവകാശങ്ങളെ സംബന്ധിച്ച സംസ്ഥാന കൺവൻഷന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയാണ് തപസ് സിൻഹയെ അക്രമിച്ചത്. ആക്രമണത്തിൽ വലത് കൈ ഒടിഞ്ഞു.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ തപസ് സിൻഹയെ സന്ദർശിച്ചു. സംഭവത്തിൽ സിപിഐ എമ്മും കിസാൻ സഭയും സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്തതോടെ ഗത്യന്തരമില്ലാതെ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കൂടിയാണ് തപസ്. ബംഗാളിൽ ബിജെപി അധികാരത്തിലേറിയതിനുശേഷം സിപിഐ എം നേതാക്കൾക്കുനേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്.










0 comments