ad
Deshabhimani

താമരശേരിയില്‍ ഡോക്റെ ആക്രമിച്ച സംഭവം; സനൂപ്‌ ചെയ്തതിനോട് യോജിക്കാനാവില്ലെന്ന് ഭാര്യ

doctor attacked at thamarassery
വെബ് ഡെസ്ക്

Published on Oct 09, 2025, 12:30 PM | 1 min read

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ സനൂപിന്റെ പ്രവർത്തിയെ ന്യായീകരിക്കാനാവില്ലെന്ന് ഭാര്യ. ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകാനായിരുന്നു ആ​ഗ്രഹമെന്നും അവർ പറഞ്ഞു. മകൾ മരിച്ച ശേഷം ഭർത്താവ് ഒരുപാട് വിഷമം അനുഭവിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു. മകളുടെ മരണത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.


ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിക്കൽ ഓഫീസർ അസിസ്റ്റൻ്റ് സർജൻ ഡോ. വിപിന് തലയ്ക്ക് വെട്ടേറ്റത്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു.


സനൂപിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഡോ. വിപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home