ad
Deshabhimani

print edition ടാൽറോപ്‌ അടച്ചുപൂട്ടൽ; ദുരൂഹത ആരോപിച്ച്‌ ജീവനക്കാർ

talrop.jpg
avatar
സ്വന്തം ലേഖകൻ

Published on Jul 12, 2026, 12:01 AM | 1 min read

കൊച്ചി: 2030 ഓടെ അമേരിക്കയിലെ സിലിക്കൺവാലി മാതൃകയിൽകേരളത്തിൽ ഐടി ഇക്കോസിസ്‌റ്റം ഒരുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ആരംഭിച്ച ടാൽറോപ്പിന്റെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത ആരോപിച്ച്‌ പിരിച്ചുവിടലിനിരയായവർ. പത്തുവർഷത്തോളമായി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കന്പനി എന്തെങ്കിലും ഐടി സേവനങ്ങളോ ഉൽപ്പന്നങ്ങളോ നൽകുന്നതായി അറിയില്ല.


കന്പനിയുടെ വലിപ്പവും ജീവനക്കാരുടെ എണ്ണവും പ്രദർശിപ്പിച്ച്‌ വ്യക്തികളിൽനിന്നുൾപ്പെടെ നിക്ഷേപം സ്വീകരിച്ചാണ്‌ പ്രവർത്തനം. ഇരുപതോളം ഷെൽ കന്പനികളിലായാണ്‌ നിയമനങ്ങളെന്നും ജീവനക്കാർ പറഞ്ഞു. ഇക്കോസിസ്‌റ്റം സ്ട്രാറ്റജിസ്‌റ്റ്‌ തസ്‌തികയിൽ നാലുവർഷം ജോലി ചെയ്‌താൽ സ്വയം സംരംഭകനായി മാറാമെന്ന പ്രചാരണത്തിൽ വിശ്വസിച്ചാണ്‌ പലരും കാന്പസ്‌ റിക്രൂട്മെന്റിലൂടെയും അ ല്ലാതെയും ടാൽറോപ്പിൽ എത്തിയത്‌. ശന്പളവും മറ്റാനുകൂല്യങ്ങളും നൽകാതിരിക്കാൻ കന്പനി പല അടവുകളും പ്രയോഗിച്ചിരുന്നു.


സ്വയം സ്‌റ്റാർട്ടപ് സംരംഭകനാകാൻ കന്പനിയുടെ ഇക്കോസിസ്‌റ്റം ഉപയോഗിക്കാമെന്നാണ്‌ ഒരു വാഗ്‌ദാനം. ഓഫീസ്‌ സ‍ൗകര്യം ഉപയോഗിക്കുന്നതിനാൽ പലപ്പോഴും ശന്പളം ഉണ്ടാകില്ല. ശന്പളമില്ലെങ്കിലും കുറെപ്പേർക്ക്‌ ഉയർന്ന തസ്‌തികയിലേക്ക്‌ സ്ഥാനക്കയറ്റം നൽകും. ഇടയ്‌ക്കിടെ വിരുന്നുകൾ നടത്തും. ഇതിനിടെ പുറംജോലികൾ ചിലതെല്ലാം ഏറ്റെടുത്തു നടത്തും. വലിയ വികസന പദ്ധതികൾ അവതരിപ്പിച്ചും കന്പനിയുടെ വലിപ്പം കാണിച്ചും വ്യക്തികളിൽനിന്നുൾപ്പെടെ സ്വീകരിക്കുന്ന നിക്ഷേപമാണ്‌ പ്രധാന വരുമാനം. നിക്ഷേപകരിൽ ചിലർ പണം തിരികെ ആവശ്യപ്പെട്ടത്‌ സാന്പത്തിക പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. സംസ്ഥാനത്ത്‌ നൂറോളം വില്ലേജ്‌ പാർക്കുകൾ തുറന്നെങ്കിലും ഏറെയും പ്രവർത്തനരഹിതമാണ്‌. തൃക്കാക്കരയിലെ ഓഫീസിനുപുറമെ സംസ്ഥാനത്താകെ അറുപതോളം ഓഫീസുകളുണ്ട്‌. ഇതെല്ലാം നിക്ഷേപം ആകർഷിക്കാനുള്ള പുകമറ മാത്രമാണെന്നും ജീവനക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home