കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന്റേത് കൊലപാതകം; അമ്മ അറസ്റ്റിൽ

തളിപ്പറമ്പ്: കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് മാതാവ് അറസ്‌റ്റിൽ. പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം പി മുബഷിറയാണ് അറസ്‌റ്റിലായത്. മുബഷിറയുടെ മകൻ രണ്ടുമാസം പ്രായമുള്ള ഹാമിഷ് അലൻ ജാബിറിനെ തിങ്കളാഴ്ച്ച രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് മാതാവ് പറഞ്ഞത്.
സംഭവദിവസം തന്നെ മരണത്തിൽ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ഇരുമ്പ് ഗ്രിൽസിട്ട് മൂടിയ കിണറിലേക്ക് കുഞ്ഞ് എങ്ങനെ വീണു എന്നതിലായിരുന്നു ദുരൂഹത. തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം കുട്ടിയുടെ ഉമ്മയെയും ബന്ധുക്കളെയും നാട്ടുകാരിൽ ചിലരെയും ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ കുട്ടിയുടെ മാതാവിൻ്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളിൽ നിന്നാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതേ തുടർന്നാണ് ബുധനാഴ്ച രാവിലെ വീട്ടിലെത്തി വീണ്ടും ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത്. മാനസിക അസ്വാസ്ഥമാണോ കുഞ്ഞിനെ ഇല്ലാതാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയെ വൈദ്യപരിശോധനക്ക് ഹാജരാക്കി.









0 comments