രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കണം: ഡിസിസി ജന. സെക്രട്ടറി

രമ്യ ഹരിദാസ് (ഇടത്), എംഎൽഎയും സംഘവും കോൺഗ്രസ് നേതാക്കളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളിൽനിന്ന് (നടുവിൽ), ഷാജിർ അറാഫത്ത് (വലത്)
കോഴിക്കോട്: അനധികൃത പണപ്പിരിവ് ചോദ്യംചെയ്‌ത കോൺഗ്രസ് നേതാക്കളെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത്. രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് ആർജവം കാണിക്കണമെന്നും ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ഷാജിർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് പദവിക്ക് ഒട്ടും അർഹയല്ലെന്ന് രമ്യ തെളിയിച്ചു. രമ്യയെ പാർടിയിൽനിന്ന് മാറ്റിനിർത്താനുള്ള ആർജവം കോൺഗ്രസ് നേതൃത്വം കാണിക്കണം- ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
വെള്ളി രാത്രി പത്തോടെയാണ് രമ്യ ഹരിദാസ് എംഎൽഎയുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമണം നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗമായ സജിത്ത് മുട്ടപ്പലത്തിനാണ് മർദനമേറ്റത്. മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം.









0 comments