ad
Deshabhimani

ഉപഭോക്താക്കൾ പറയുന്നു; പാക്കറ്റ് ഭക്ഷണത്തിൽ ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാക്കണം

Packed food warning
വെബ് ഡെസ്ക്

Published on Sep 08, 2026, 06:51 PM | 2 min read

ന്യൂഡൽഹി : തിരക്കുള്ള ജീവിതത്തിനിടെ സമയം ലാഭിക്കാനാണ് പലരും പാക്കറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം പാക്കറ്റ് ഭക്ഷണത്തിൽ പലതിലും ആരോ​ഗ്യത്തിന് ഹാനീകരമായ അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിൽ കൃത്യമായ ആരോ​ഗ്യ മുന്നറിയിപ്പ് നൽകണമെന്നാണ് ഉപഭോക്താക്കൾ തന്നെ അഭിപ്രായപ്പെടുന്നത്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അളവ് കൂടുതലാണെങ്കിൽ ലേബലിൽ മുൻഭാ​ഗത്ത് തന്നെ ചേർക്കണമെന്നാണ് ഭൂരിഭാ​ഗം ഉപഭോക്താക്കളുടെയും പക്ഷം. സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും ഇതേ കാര്യമാണ് ആവശ്യപ്പെട്ടത്.


പാക്കറ്റ് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ലേബലിന്റെ മുൻഭാ​ഗത്ത് തന്നെ ആരോ​ഗ്യ മുന്നറിയിപ്പ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിലാണ് ഉപഭോക്താക്കൾ അഭിപ്രായം അറിയിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മുന്നോട്ടു വെച്ച നിർദേശപ്രകാരം ആദ്യഘട്ടത്തിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമോ അതിലധികമോ ഘടകങ്ങൾ പരിധിയിലധികമാണെങ്കിലാണ് ലേബലിൽ മുന്നറിയിപ്പ് നൽകണം. ഇവയിലേതെങ്കിലും ഒന്നു മാത്രമാണ് കൂടുതലെങ്കിൽ ആ​ദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകേണ്ടതില്ലെന്ന നിർദേശത്തോടാണ് ഉപഭോക്താക്കൾ എതിർപ്പ് പ്രകടിപ്പിച്ചത്. ചോദ്യത്തിന് മറുപടി നൽകിയവരിൽ 80 ശതമാനം പേരും പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കൂടുതലാണെങ്കിൽ തന്നെ മുന്നറിയിപ്പ് നൽകണമെന്ന് അഭിപ്രായപ്പെട്ടു.


പാക്കറ്റിന്റെ മുൻഭാ​ഗത്ത് തന്നെ വലുതായി മുന്നറിയിപ്പ് നൽകണമെന്നാണ് ഭൂരിഭാ​ഗം ഉപഭോക്താക്കളും ആവശ്യപ്പെട്ടത്. ചെറിയ അക്ഷരങ്ങളിൽ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധയിൽപ്പെടില്ലെന്ന് പലരും വിലയിരുത്തി. പാക്കറ്റിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ആകെ അളവും ലേബലിന്റെ മുന്നിൽ ഉൾപ്പെടുത്തണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. ആറുമാസത്തിനകം മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കണമെന്നും ഉപഭോക്താക്കൾ പറയുന്നു. ക്വിക്ക് കൊമേഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കാർട്ടിൽ ചേർക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് കാണിക്കണമെന്നും ഉപഭോക്താക്കൾ നിർദേശിച്ചു.


അതേസമയം ഈ വിഷയം സംബന്ധിച്ച എഫ്എസ്എസ്എഐ നിർദേശം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ‘ഹൈ ഷുഗർ’, ‘ഹൈ സാൾട്ട്’, ‘ഹൈ ഫാറ്റ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ചുവന്ന ഹെക്സഗൺ ചിഹ്നത്തിൽ നൽകാനാണ് എഫ്എസ്എസ്എഐ നിർദേശിച്ചിരിക്കുന്നത്. പാക്കറ്റ് ഭക്ഷണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ ആരോ​ഗ്യ മുന്നറിയിപ്പ് നൽകേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home