ad
Deshabhimani

ആദിവാസി ഭൂമി കോൺ​ഗ്രസ് ഒത്താശയോടെ തട്ടിയെടുത്തവർക്കെതിരെ കേസെടുക്കണം: എകെഎസ്

Congress
വെബ് ഡെസ്ക്

Published on Sep 08, 2026, 07:29 PM | 1 min read

അഗളി(പാലക്കാട്): അട്ടപ്പാടിയിൽ 28 ഏക്കർ ആദിവാസി ഭൂമി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, അഗളി പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുടെ ഒത്താശയോടു കൂടി വഞ്ചിച്ചെടുത്ത സംഭവത്തിൽ അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. വിവാദ ഭൂമി തമിഴ്നാട് കമ്പനിയുടെ കൈവശമാണെന്നുമുള്ള വാർത്ത ആദിവാസി സമൂഹത്തോടുള്ള കടുത്ത അനീതിയാണ്.

ഭൂമി തമിഴ്നാട് കമ്പനിയുടെ കൈവശത്ത് നിന്ന് തിരിച്ചുപിടിച്ച് യഥാർത്ഥ ആദിവാസി കുടുംബങ്ങൾക്ക് തിരിച്ചു നൽകണം. ആദിവാസി ഭൂമി ഇടപാടുകളിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ഈ വിഷയത്തിൽ സർക്കാർ മൗനം പാലിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എകെഎസ് ജില്ലാ സെക്രട്ടറി എം രാജൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home