Deshabhimani

print edition ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്നുനടന്നു : ടി വി അനുപമ

t v anupama Ldf Government
വെബ് ഡെസ്ക്

Published on Nov 02, 2025, 03:15 AM | 1 min read


തിരുവനന്തപുരം

‘അതിദാരിദ്ര്യനിർമാർജനം ഞങ്ങള്‍ക്ക് വെറുമൊരു ഭരണപരിപാടിയായിരുന്നില്ല, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേർന്നുനടന്നൊരു യാത്രയായിരുന്നു’– തദ്ദേശ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പറഞ്ഞു. കണ്ടുമുട്ടിയത്‌ പ്രതീക്ഷയിലേക്കും ഉപജീവനത്തിലേക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ്‌ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളും പദ്ധതിയെ സമീപിച്ചത്‌– അനുപമ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ പദ്ധതിയായിരുന്നു ഇതെന്നും അവർ കുറിച്ചു. സര്‍ക്കാർ വളരെ ആലോചിച്ചോ വളരെപ്പെട്ടെന്നോ തീരുമാനമെടുക്കേണ്ട വിഷയങ്ങളുണ്ടാകും. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലായിരുന്നു. കഴിഞ്ഞ കുറേദിവസങ്ങളിലെ പ്രവര്‍ത്തനം രണ്ടാമത്തേതിലും. നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങൾക്കുപരിയായുള്ള തീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രത്യേക കേസുകള്‍ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടലുകള്‍, മറ്റു വകുപ്പുകളുമായുള്ള ഏകോപനം ആവശ്യമായ വിഷയങ്ങള്‍, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളില്‍പ്പോലും എത്തിയ പ്രത്യേക വിഷയങ്ങള്‍ അങ്ങനെയങ്ങനെ.


‘സംസ്ഥാന സര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല, മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’– അവർ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home