പുതുയുഗയാത്രയുടെ ലക്ഷ്യം പഴയ യുഡിഎഫ് കാലത്തേക്ക് കേരളത്തെ എത്തിക്കുക എന്നത്: ടി പി രാമകൃഷ്ണൻ

കൊച്ചി: പഴയ യുഡിഎഫ് കാലത്തേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് വി ഡി സതീശന്റെ പുതുയുഗ യാത്രയുടെ ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. പവർകട്ടുളളതും പാഠപുസ്തകം ഇല്ലാത്തതുമായ കാലമായിരുന്നത്. അഴിമതിയും അധികാര ദുർവിനിയോഗവുമാണ് നടന്നിരുന്നത്. അതെല്ലാം അവസാനിപ്പിച്ച് കേരളത്തെ വികസനത്തിലേക്ക് നയിച്ചത് എൽഡിഎഫ് സർക്കാരാണ്. ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ ഇൗ സർക്കാർ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളിതാൽപര്യവും നിലപാടുകളും സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ തുടരണം. അധികാര തുടർച്ചയുണ്ടായില്ലെങ്കിൽ തൊഴിലാളികൾക്ക് വൻ പ്രത്യാഘാതമുണ്ടാകും. യുഡിഎഫും ബിജെപിയും തൊഴിലാളിവർഗത്തിന് എതിരാണ്. കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇവർ തയ്യാറാകുന്നില്ല. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കോർപറേറ്റ് താൽപര്യമാണ്. തൊഴിലാളികൾ ജീവൽ പ്രശ്‌നങ്ങൾ ഉയർത്തി നടത്തിയ പണിമുടക്കിനെ സതീശനും യുഡിഎഫും തള്ളി. എൽഡിഎഫ് തൊഴിലാളികളെയും പണിമുടക്കിനെയും പിന്തുണച്ചു. ഇൗ വ്യത്യാസം തിരിച്ചറിയണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.











0 comments