ad
Deshabhimani

print edition ജനങ്ങളുടെ പ്രശ്നം 
ചര്‍ച്ചയാക്കാതെ യുഡിഎഫ് : ടി പി രാമകൃഷ്ണന്‍

T P Ramakrishnan
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 1 min read


തിരുവനന്തപുരം

ജനങ്ങളുടെ ജീവിത പ്രശ്നം ചര്‍ച്ച ചെയ്യുന്ന നിയമസഭയില്‍ പ്രതിപക്ഷം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യുഡിഎഫ് സഭാന്തരീക്ഷം അലങ്കോലമാക്കി തെരുവുചട്ടമ്പികളെ പോലെ പെരുമാറുകയാണ്.


ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നത്. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷ സംഘത്തെ (എസ്ഐടി) നിയോഗിച്ചത്. എസ്ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിരുദ്ധമായാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതാണ് നിയമസഭയില്‍ കുറച്ചുദിവസങ്ങളായി കാണുന്നത്. നിയമസഭ കൃത്യമായി നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം സമ്മതിച്ചില്ല. പ്രതിപക്ഷനേതാവ് ആവർത്തിച്ച് കളവ് പറയുന്നു. എവിടെ നിന്നോ കിട്ടിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ്യത്തില്‍ നിന്ന് വിരുദ്ധ നിലപാടെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍‍ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home