ad
Deshabhimani

print edition അർഹതയില്ലാത്തവർ വോട്ടർപ്പട്ടികയിൽ 
വരുന്നത്‌ അപകടം : ടി പി രാമകൃഷ്‌ണൻ

T P Ramakrishnan
വെബ് ഡെസ്ക്

Published on Feb 03, 2026, 02:45 AM | 1 min read


തിരുവനന്തപുരം

വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയിൽ, ഒരു രീതിയിലും പരിഗണിക്കാൻ അർഹതയില്ലാത്തവരെ കുത്തിനിറക്കുന്നത്‌ അപകടകരമായ പ്രവണതയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എസ്‌ഐആറിലെ അട്ടിമറിക്കെതിരെ, തിരുവനന്തപുരത്ത്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ആസ്ഥാനത്തേക്ക്‌ എൽഡിഎഫ്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തിൽ വോട്ടർപ്പട്ടിക പരിഷ്‌കരിച്ചിട്ടുണ്ട്. ആ പട്ടികയിൽ അനർഹർ ഉണ്ടെങ്കിൽ പരിശോധിക്കുന്നതിൽ എതിർപ്പില്ല. അർഹരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിലപാടാണ്‌ എല്ലാവർക്കും. എന്നാൽ, അവർ പുറന്തള്ളപ്പെടുന്നു. എവിടെയുള്ളവരാണെന്നുപോലും വ്യക്തതയില്ലാത്തവർ പട്ടികയിൽ ഇടം നേടുന്നു.


പ‍ൗരത്വ നിയമഭേദഗതി വന്നതോടെ ജാതിയോ മതമോ നോക്കിയല്ല പ‍ൗരത്വം നിർണയിക്കേണ്ടത്‌ എന്ന നിലപാട്‌ രാജ്യത്ത്‌ ഉയർന്നു. ഇ‍ൗ സാഹചര്യത്തിലാണ്‌ എസ്‌ഐആർ വരുന്നത്‌. ലക്ഷക്കണക്കിന്‌ വോട്ടർമാരാണ്‌ എസ്‌ഐആറിൽ ബിഹാറിൽ പുറന്തള്ളപ്പെട്ടത്‌. ബിഹാർ മോഡൽ ഒരു കാരണവശാലും കേരളത്തിൽ അംഗീകരിക്കില്ലെന്ന്‌ എൽഡിഎഫ്‌ വ്യക്‌തമാക്കിയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ്‌ കമീഷൻ കടുത്ത നടപടിയുമായി മുന്നോട്ട്‌ പോവുകയാണെന്ന്‌ ടി പി രാമകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home