print edition പ്രശ്‌നപരിഹാരത്തിന് കോൺഗ്രസ് ശ്രമിച്ചോ: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം
കേരളത്തിന്റെ ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്നും തൊഴിലാളികളെ ഭിന്നിപ്പിച്ചേ അടങ്ങൂ എന്ന നിലപാടിലാണ് അവരെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ ലേബർകോഡിനും കോർപറേറ്റ് അനുകൂലനയങ്ങൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച പണിമുടക്കും ലോക്‌ഭവൻമാർച്ചും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവർഗം സമരവുമായി മുന്നോട്ടുപോകുന്പോൾ കേരളത്തിലെ കോൺഗ്രസ് വിട്ടുനിൽക്കുന്നു. അഖിലേന്ത്യാതലത്തിലെ ഐക്യദാർഢ്യം കേരളത്തിലെ കോൺഗ്രസിന് ബാധകമല്ലേ. എൽഡിഎഫ് വികസനമുന്നേറ്റ ജാഥ പണിമുടക്കുദിവസം മാറ്റിവച്ചു. ഇത് തൊഴിലാളികളോടുള്ള കടപ്പാടുകൊണ്ടാണ്. പ്രതിപക്ഷനേതാവിന്റെ ജാഥ കൊട്ടുംകുരവയുമായി നടക്കുന്നു. ഇവരുടെ ഐക്യം കുറ്റ്യാടിയിൽ കണ്ടു.
തൊഴിലാളികളുടെ അധ്വാനഭാരം കൂട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എട്ടുമണിക്കൂർ ജോലി 14 മണിക്കൂറാക്കി കുത്തകമുതലാളിമാർക്കുവേണ്ടി നിയമം നടപ്പാക്കുന്നു. ലേബർകോഡ് നടപ്പാക്കിയാൽ മിനിമംകൂലി ലഭിക്കില്ല. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി സംസ്ഥാനബജറ്റിൽ അനുവദിച്ചപ്പോൾ കേന്ദ്രം ചില്ലിക്കാശുപോലും മാറ്റിവച്ചില്ല. അവരുടെ ആവശ്യങ്ങൾകൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി.











0 comments