print edition സൈബർ അധിക്ഷേപത്തിന് സസ്പെൻഷൻ; ഭരണം മാറി, മനോരമയും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്താൽ യുഡിഎഫ് പത്രമായ മനോരമയ്ക്ക് അത് വാർത്തയേ അല്ല. മന്ത്രി കെ എം ഷാജിയെ വിമർശിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതും കണ്ട ഭാവം നടിച്ചില്ല. എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചവർ വകുപ്പ് നടപടിക്ക് വിധേയരായപ്പോൾപ്പോലും മനോരമ അഞ്ച് കോളത്തിൽ നിരത്തിയിരുന്നു.
വി ഡി സതീശനെ വിമർശിച്ച ഫെയ്സ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌തതിനാണ് ഇടുക്കി സ്വദേശിയായ കെഎസ്‌ആർടിസി ഡ്രൈവർ എസ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം വരുംമുന്പ് മെയ് ഒന്നിന് മൊബൈലിൽ വന്ന പോസ്‌റ്റാണ് സുനിൽകുമാർ ഷെയർ ചെയ്തത്. എന്നാൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നതാണ് സുനിൽകുമാറിനെതിരെ കെഎസ്‌ആർടിസി ചീഫ് ഓഫീസർ കുറ്റം ചാർത്തിയത്.
വാട്‌സാപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് വിളിച്ചെന്നാരോപിച്ചാണ് കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഈ രണ്ടുവാർത്തയും മനോരമ മനഃപൂർവം മുക്കുകയായിരുന്നു.











0 comments