print edition സുശീല ഗോപാലന് സ്‌മരണാഞ്‌ജലി

സുശീല ഗോപാലൻ അനുസ്മരണത്തോടനുബന്ധിച്ച് ആലപ്പുഴ മുഹമ്മ ചീരപ്പൻചിറയിലെ സ്മൃതിമണ്ഡപത്തിൽ കുടുംബാംഗങ്ങളും പാർടി പ്രവർത്തകരും പുഷ്പാർച്ചന നടത്തുന്നു
മുഹമ്മ/ആലപ്പുഴ
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന സുശീല ഗോപാലന്റെ 24–ാം ചരമവാർഷികം ആചരിച്ചു. മുഹമ്മ ചീരപ്പൻചിറയിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്തു. സി കെ സുരേന്ദ്രൻ അധ്യക്ഷനായി. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജെ ജയലാൽ എന്നിവർ സംസാരിച്ചു.
അനുസ്‌മരണസമ്മേളനത്തിന് മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കുടുംബാംഗങ്ങളും പാർടി, വർഗ ബഹുജന സംഘടന നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്തു. മുതിർന്ന സിപിഐ എം നേതാക്കളായ പി കരുണാകരൻ, ജി വേണുഗോപാൽ, സുശീല ഗോപാലന്റെ മകൾ ലൈല തുടങ്ങിയവരും പാർടി ജില്ല, ഏരിയ നേതാക്കൾ അടക്കമുള്ളവരും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.
ദിനാചരണത്തോട് അനുബന്ധിച്ച് സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം ‘തൊഴില്‍ നിയമങ്ങളും സ്ത്രീകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറും മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്തു. പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ആര്‍ നാസര്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. വി എന്‍ ചന്ദ്രമോഹനന്‍, പി പി ചിത്തരഞ്ജൻ എംഎൽഎ, പ്രഭാ മധു എന്നിവർ സംസാരിച്ചു.










0 comments