സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളും ബിജെപി നേതാക്കളും ചെയ്‌തത് ക്രിമിനൽ കുറ്റം
സുരേഷ് ഗോപിയുടെ കുടുംബത്തിന് ഇരട്ട തിരിച്ചറിയൽകാർഡും

തൃശൂർ
തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടത്തിയ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് നിയമം ലംഘിച്ച് ഇരട്ട വോട്ടർ ഐഡി കാർഡും സ്വന്തമാക്കി. ഇരട്ട വോട്ടിനൊപ്പമാണിത്. ഒരാൾ ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാവൂ എന്നാണ് നിയമം. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ റദ്ദാക്കണമെന്നാണ് നിയമം. ജയിൽ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണിത്.
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യക്കും കൊല്ലം ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ 64–ാം നമ്പർ ബൂത്തിൽ വോട്ടുണ്ട്. സുഭാഷിന്റെ ഇരവിപുരത്തെ വിലാസത്തിൽ 1114,1116 എന്നീ ക്രമനമ്പറുകളിലാണ് വോട്ട്. സുഭാഷ് ഡബ്ല്യൂഎൽഎസ് 0136077എന്ന ഐഡി കാർഡ് നമ്പറിലും ഭാര്യ റാണിയുടേത് ഡബ്ല്യൂ എൽ എസ് 0136218 എന്ന നമ്പറിലുമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ ബൂത്ത് നമ്പർ 115ൽ ബിജെപിക്കാരന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഹെറിറ്റേജിൽ വീട്ടുനമ്പർ 10/219/2 ആണ് വോട്ട്. സുഭാഷിന്റെ വോട്ട് എഫ്‌വിഎം 1397173 എന്ന നമ്പരിലും ഭാര്യ റാണിയുടേത് എഫ്‌വിഎം 1397181 എന്ന നമ്പരിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ ഇരുവർക്കും കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലും വോട്ടുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണന് തൃശൂരിലും പൊന്നാനിിയിലും വോട്ടും രണ്ട് വോട്ടർ ഐഡി കാർഡുമുണ്ട്. കേരള വര്‍മ കോളേജിലെ 53–ാം നമ്പര്‍ ബൂത്തിലാണ് തൃശൂരിലെ വോട്ട്. പൂങ്കുന്നം കൗൺസിലറും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ ആതിരയുടെ വിലാസത്തിലാണ് വോട്ട് ചേർത്തത്.
ആലത്തൂർ മണ്ഡലത്തിലെ വരവൂർ എട്ടാം വാർഡിൽ വോട്ടുള്ള ആർഎസ്എസ് നേതാവ് ഷാജി വരവൂരും ഭാര്യ സ്മിത, അമ്മ കമലാക്ഷി എന്നിവർ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂരിലും വോട്ട് ചേർത്തു. ഭാരതീയ വിചാര കേന്ദ്രം തൃശൂർ മേഖലാ സെക്രട്ടറികൂടിയാണ് ഷാജി. വ്യാപകമായി കള്ളവോട്ട് ചേർത്ത പൂങ്കുന്നം ഇൻലാന്റ് ഉദയ നഗർ അപ്പാർട്‌മെന്റിലാണ് ഇവരും വോട്ട് ചേർത്തത്.
ബിജെപി ജില്ലാകാര്യാലയത്തിൽ 10 വ്യാജ വോട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ ജില്ലാ കാര്യാലയത്തിൽ 10 വ്യാജവോട്ട്. വീട്ടുനമ്പർ പോലുമില്ലാതെ ദീൻദയാൽ മന്ദിരം, ദീൻദയാൽ സ്‌മൃതി എന്ന വിലാസത്തിലാണ് വോട്ട് ചേർത്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ കൂട്ടിച്ചേർത്ത പട്ടികയിൽ വീടുകളുടെ ക്രമപ്രകാരമല്ലാതെ പലയിടങ്ങളിലായാണ് പേരുകളുള്ളത്. അതിനാൽ എളുപ്പം വോട്ടറെ കണ്ടെത്താനുമാവില്ല.
തൃശൂർ മണ്ഡലത്തിൽ സ്വരാജ് റൗണ്ട് ഭാഗം ഒന്നിൽ ക്രമനമ്പർ 414 പി എൻ ഖിനിൽ (39), 425 പി എൻ നിഖിൽ (31), 853 കെ കെ ബിജു (46), 857 സി ഗോപകുമാർ (61), 858 സെബാസ്റ്റ്യൻ വൈദ്യൻ (79), 859 അരുൺ സി മോഹൻ (30), 882 കെ പി സുരേഷ് കുമാർ (48), 896 സുസോബ് (896), 897 കെ സുനിൽകുമാർ (41), 898 വി ആർ രാജേഷ് (43) എന്നിങ്ങനെ വോട്ട് ചേർത്തതിന്റെ തെളിവ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽകുമാർ പുറത്തുവിട്ടു.









0 comments