യുഡിഎഫ് കലാപനീക്കം ; ഉപദേശം കനുഗോലുവിന്റേത്

തിരുവനന്തപുരം
സർക്കാരിനെതിരായ ആരോപണങ്ങളൊന്നും ജനം ഏറ്റെടുക്കാതായതോടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നിർദേശപ്രകാരമാണ് യുഎഡിഎഫ് സംഘർഷത്തിനുള്ള ശ്രമം തുടങ്ങുന്നത്. സെപ്‌തംബർ 30ന് പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കനുഗോലുവും പങ്കെടുത്തിരുന്നു.
2023 മുതൽ കനുഗോലു കേരളത്തിലെ കോൺഗ്രസിന്റെ ഉപദേശകനാണ്. അദ്ദേഹം ആസൂത്രണംചെയ്യുന്നവയാണ് കോൺഗ്രസ് ഏറ്റെടുക്കുന്നത്. കനുഗോലു സർവേകളെല്ലാം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് നല്ല അഭിപ്രായമാണ് എന്നാണ് റിപ്പോർട്ട്. അതിനാൽ രീതികൾ മാറ്റാൻ കനുഗോലു നിർദേശിച്ചു. വിശ്വാസികളെ ഇളക്കിവിടാനുള്ള തന്ത്രവും വി ഡി സതീശൻ പറഞ്ഞ ‘കേരളം ഞെട്ടുന്ന ബോംബ്’ ആസൂത്രണവും ഇതിന്റെ ഭാഗമായിരുന്നു.










0 comments