വീട് ജപ്തി: തലയിലൂടെ പെട്രോൾ ഒഴിച്ച് ഗൃഹനാഥന്റെ ഭീഷണി

പത്തനംതിട്ട: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ തലയിലൂടെ പെട്രോൾ ഒഴിച്ച് ഗൃഹനാഥന്റ ഭീഷണി. പത്തനംതിട്ട പെരിനാട് സ്വദേശി അനിൽകുമാറാണ് പെട്രോൾ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനിൽകുമാർ എടുത്ത 13 ലക്ഷം രൂപ വായ്പ നിലവിൽ 30 ലക്ഷമാകുകയായിരുന്നു. രണ്ടാം വട്ടമാണ് ബാങ്ക് ജീവനക്കാർ ജപ്തിക്കെത്തിയത്.
അനിലിനെ അനുനയിപ്പിച്ച ബാങ്ക് ജീവനക്കാർ സമയോജിതമായി ഇടപെട്ട് പെട്രോൾ കഴുകിക്കളഞ്ഞു. പലിശ ഒഴിവാക്കാമെന്നും 13 ലക്ഷം രൂപ അടച്ചാൽമതിയെന്നും ബാങ്ക് ജീവനക്കാർ അറിയിച്ചു.










0 comments