'മോനേ ഞാൻ ആത്മഹത്യ ചെയ്യുകയാണ്', ജോസ് ഫ്രാങ്ക്‌ളിൻ ജീവിക്കാൻ സമ്മതിക്കില്ല; വീട്ടമ്മ എഴുതിയ കുറിപ്പ് പുറത്ത്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മ എഴുതിയ ആത്മഹത്യാ കുറിപ്പ് പുറത്ത്.കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മകനും മകൾക്കുമായി രണ്ട് കുറിപ്പുകൾ വീട്ടമ്മ എഴുതിയിരുന്നു. ഇതിൽ മകനെഴുതിയ കുറിപ്പിലാണ് താൻ നേരിട്ട അതിക്രമം വീട്ടമ്മ വ്യക്തമാക്കുന്നത്.
ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മ പറയുന്നു. കടം തീർക്കാൻ ലോൺ ശരിയാക്കി തരാമെന്ന് ജോൺ ഫ്രാങ്കാളിൻ പറഞ്ഞു. കുറച്ച് ബിൽ കൊണ്ടുകൊടുക്കാനും ആവശ്യപ്പെട്ടു. തൊഴുക്കൽ ഓഫീസിൽ ഉണ്ടാകുമെന്നും പറഞ്ഞു. ബിൽ കൊണ്ടുകൊടുക്കാൻ പോയപ്പോഴായിരുന്നു ലൈംഗികാതിക്രമമെന്നും യുവതി പറയുന്നു.
'മോനേ ഞാൻ ആത്മഹത്യ ചെയ്യുകയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. തനിക്ക് ജീവിക്കേണ്ടെന്നും ജോസ് ഫ്രാങ്ക്‌ളിൻ ജീവിക്കാൻ സമ്മതിക്കില്ലെന്നും യുവതി പറയുന്നു. ഒക്ടോബർ എട്ടാം തീയതിയാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്ന് തീപിടിച്ച് മരിച്ചതാകാം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ് യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തുന്നത്.
സംഭവത്തിൽ ജോസ് ഫ്രാങ്ക്‌ളിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഭർത്താവില്ലെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് യുവതി കുറിപ്പിൽ ചോദിക്കുന്നു. തനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവൻ തന്നെ ജീവിക്കാൻ സമ്മതിക്കില്ല. ലോണിന്റെ കാര്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ വരും, എപ്പോൾ കാണാം എന്നൊക്കെയാണ് ചോദിക്കുന്നത്. ഇറങ്ങി വാ എന്നൊക്കെ പറയും. തനിക്ക് ഇനി ജീവിക്കേണ്ടെന്നും കുറിപ്പിൽ പറയുന്നു,










0 comments