എസ്ഐയെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് മൂന്നു തവണ; പൊലീസ് സ്ഥലം മാറ്റത്തിൽ പരക്കെ അതൃപ്തി

Representative Image
കണ്ണൂർ: ഭരണ മാറ്റത്തെ തുടർന്ന് പൊലീസ് തലപ്പത്തെ സ്ഥലം മാറ്റത്തിൽ പരക്കെ രാഷ്ട്രീയ സമ്മർദമെന്ന് ആക്ഷേപം. തങ്ങൾക്ക് താൽപര്യമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ ദിവസവും സ്ഥലം മാറ്റി, തട്ടിക്കളിക്കുകയാണ് അധികൃതർ.
കണ്ണൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ എസ്ഐ ആയിരുന്ന പി ബിജുവിനെ മൂന്ന് സ്ഥത്തേക്കാണ് തുടർച്ചയായി മാറ്റിയത്. കഴിഞ്ഞ ജൂലൈ മൂന്നിന് ഇറങ്ങിയ ഉത്തരവിൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ബിജുവിനെ ചൊക്ലി സ്റ്റേഷനിലേക്ക് മാറ്റി. അവിടെ ജോയിൻ ചെയ്ത് ജോലി തുടങ്ങുംമുമ്പെ ഏഴിന് ചക്കരക്കൽ സ്റ്റേഷനിലേക്ക് മാറ്റി. അവിടെ നിന്നും സ്വാതന്ത്ര്യദിനത്തിൽ വീണ്ടും ന്യൂമാഹിയിലേക്കും മാറ്റി. രണ്ടു തവണ തുടർച്ചയായി സ്ഥലം മാറ്റപ്പെട്ടവരുമുണ്ട്. ജില്ലയിലേ തന്നെ വിദൂര സ്റ്റേഷനുകളിലേക്കാണ് ചിലരെ മാറ്റിയത്.
പൊലീസ് ജോലിയിലെ സമ്മർദം നിലനിൽക്കുന്നതിനിSയിൽ, പ്രാദേശിക നേതാക്കളുടെ ഇഷ്ടപ്രകാരം ഓഫീസർമാരെ തലങ്ങും വിലങ്ങും മാറ്റുന്നതിൽ സേനയിൽ അതൃപ്തി പുകയുന്നുണ്ട്.









0 comments