ad
Deshabhimani

സുധീർ ചിത്രാഞ്ജലി അന്തരിച്ചു; 500ലധികം സിനിമകളുടെ ഭാ​ഗമായി

Sudheer Chithranjali .jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 05:32 PM | 1 min read

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദീർഘകാലം ലാബ് പ്രോസസ്സിങ്ങ് ടെക്‌നീഷ്യനായി പ്രവർത്തിച്ച സുധീർ (70) അന്തരിച്ചു. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച മോഹിനിയാട്ടം എന്ന ഡോക്യൂമെന്ററിയിലൂടെ ദേശീയ അവാർഡപമ ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്കോപ്പ് എന്നീ സിനിമകളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡുകൾ ചിത്രാഞ്ജലി സ്റ്റുഡിയോ നേടിയതിൽ നിർണ്ണായക പങ്കുവഹിച്ചു.


അഡയാർ ഫിലിം ഇൻസ്ടിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രോസസിംഗിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തിരുവനന്തപുരം മെരിലാന്റ സ്റ്റുഡിയോയിൽ ഫിലിം പ്രോസസിംഗ് ജോലിയിൽ പ്രവേശിച്ചു. അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയിലും പിന്നീട് ചിത്രാഞ്‌ജലി സ്റ്റുഡിയോയിലും ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ്‌ എന്നീ നിലകളിൽ 500 ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2014ൽ ഫിലിം ഓഫീസറായിട്ടാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്


ഭാര്യ: സജിത. മകൾ: ശ്രുതി സുധീർ. മരുമകൻ: രജി പ്രസാദ് (ഛായാഗ്രാഹകൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ രാവിലെ 8.30ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home