മൂർത്തിയേടം സുധാകരൻ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി (59)യെ തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് കാലാവധി. നിലവിലെ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയാണ് പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനയ്ക്കുശേഷം 30ന് രാത്രി ചുമതലയേൽക്കും. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്. മണ്ണാർക്കാട് കല്ലടി കുമരം പുത്തൂർ സ്കൂളിലെ മുൻ അധ്യാപിക പാല മൂത്തേടത്ത് മന ഷാജിനിയാണ് ഭാര്യ. മക്കൾ: സുമനേഷ് (ഷാർജ), നിഖിനേഷ്.
67 അപേക്ഷകരിൽനിന്ന് 63 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഇതിൽ യോഗ്യരായ 51 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രംതന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് നറുക്കെടുപ്പിനുള്ള 51 പേരെ കണ്ടെത്തിയത്.










0 comments