ad
Deshabhimani

ട്രാൻസ്ജെൻഡർ ഭവനപദ്ധതി 'സുഭദ്രം' നാളെ ഉദ്‌ഘാടനം ചെയ്യും: മന്ത്രി ഡോ. ബിന്ദു

r bindu
വെബ് ഡെസ്ക്

Published on Oct 21, 2025, 04:24 PM | 1 min read

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ 'സുഭദ്രം' ഭവനപദ്ധതി ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.


സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നതെന്നതിൽ അഭിമാനമുണ്ട് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


'സുഭദ്രം' ഭവനപദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതി ആനുകൂല്യ വിതരണവും ചടങ്ങിൽ നിർവ്വഹിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും.


സംസ്ഥാനത്തിൻ്റെ ട്രാൻസ്ജെൻഡർ നയം കാലോചിതമായി പരിഷ്കരിക്കുന്നതിന് തയ്യാറാക്കിയ കരടുരേഖയ്ക്ക് അന്തിമരൂപം നൽകാനുള്ള കൂടിയാലോചനാ യോഗവും ഇതേ വേദിയിൽ നടക്കും - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home