ad
Deshabhimani

print edition ഇത്തവണയും പുസ്‌തകം
നോക്കി പഠിക്കാം

Textbooks.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഫ്‌ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിച്ചതിനാൽ ഇത്തവണയും സ്‌കൂൾ തുറക്കുമ്പോൾത്തന്നെ കുട്ടികൾക്ക്‌ പാഠപുസ്‌തകമെത്തും. നിലവിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ഒന്നാം വാള്യം പുസ്‌തകങ്ങളുടെ അച്ചടി 78 ശതമാനം പൂർത്തിയായി. ബൈൻഡിങ്‌ പൂർത്തിയായ 65 ശതമാനം പാഠപുസ്‌തകങ്ങൾ വിതരണം ചെയ്തു.


കാക്കനാടുള്ള കെബിപിഎസിലാണ്‌ അച്ചടി. ഡിസംബർ മൂന്നാംവാരംതന്നെ അച്ചടി ആരംഭിച്ചിരുന്നു. ഫെബ്രുവരി 13ന്‌ പാഠപുസ്‌തകം വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിക്കുകയും ചെയ്‌തു. മുൻകൂട്ടി പുസ്‌തകവും യൂണിഫോമും വിതരണംചെയ്ത സർക്കാർ നടപടിയെ അന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല ആക്ഷേപിച്ചിരുന്നു.


ആക്‌ടിവിറ്റി ബുക്കുകൾ അടക്കം 3.57 കോടി പുസ്‌തകങ്ങളാണ്‌ അച്ചടിക്കാനുള്ളത്‌. ആക്‌ടിവിറ്റി ബുക്കുകൾ ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ മതിയാകും. തമിഴ്‌നാട്‌ ആസ്ഥാനമായ രണ്ട്‌ കമ്പനികൾ ആണ്‌ പുസ്‌തക അച്ചടിക്ക്‌ പേപ്പർ വിതരണം ചെയ്യുന്നത്‌. പുറംചട്ടക്കുള്ള പേപ്പറുകൾ തമിഴ്‌നാട്‌ പേപ്പർ മില്ലിൽനിന്ന്‌ നൽകുന്നത്‌ മുടങ്ങിയത്‌ പരിഹരിച്ചു. നിലവിൽ 22നകം പാഠപുസ്‌തക അച്ചടി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ദിവസം ആറുലക്ഷം പുസ്‌തകങ്ങളാണ്‌ അച്ചടിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home