നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ മുകളിൽ കയറി; ഷോക്കേറ്റ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

goods train

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 09, 2025, 09:14 PM | 1 min read

കടുത്തുരുത്തി : നിർത്തിയിട്ടിരുന്ന ​ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റ് ​ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തിൽ അദ്വൈതി (18) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പകൽ 4.30 ഓടെ വൈക്കം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കടുത്തുരുത്തി ഗവ പൊളിടെക്നിക്ക് കോളേജിലെ വിദ്യാർഥിയാണ് അദ്വൈത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകാനായാണ് അദ്വൈത് റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രാക്ക് എളുപ്പത്തിൽ മുറിച്ച് കടക്കാനായാണ് വിദ്യാർഥി നിർത്തിയിട്ടിരുന്ന ​ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


പാസഞ്ചർ ട്രെയിൻ കടന്നു പോകാൻ ഗുഡ്സ് ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിൻ്റെ മുകളിൽ കയറിയതോടെ മുകളിലൂടെ കടന്നു പോയിരുന്ന അതീവ പ്രസരണ ശേഷിയുള്ള ഇലക്ട്രിക് കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ അദ്വൈത് തെറിച്ചുവീണു. ഉടൻ തന്നെ റെയിൽവെ ജീവനക്കാരും യാത്രക്കാരും അംബലുൻസിൽ കോട്ടയം മെഡിക്കൽ കോളേജ് അശുപതിയിൽ പ്രവേശിപ്പിച്ചു. 70 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റതായാണ് വിവരം. പാൻ്റും ഷർട്ടും കത്തികരിഞ്ഞ നിലയിലായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home