ആർഎസ്‌എസ് നേതൃത്വത്തിലുള്ള വ്യാസവിദ്യാപീഠത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ആർഎസ്‌എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ബുധൻ രാത്രി ഒമ്പതോടെയാണ് കുട്ടിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകൾ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്‌ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.










0 comments