കൊച്ചിയിൽ ബസ് നിർത്തുന്നതിന് മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി റോഡിലേയ്ക്ക് തെറിച്ചു വീണു, കേസ്

കുട്ടി ബസില്‍ നിന്നും വീഴുന്ന ദൃശ്യം
കൊച്ചി: സ്വകാര്യ ബസ് നിർത്തുന്നതിന് മുമ്പേ പിൻവാതിൽ തുറന്നതിനെ തുടർന്ന് വിദ്യാർഥി റോഡിലേയ്ക്ക് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചെറായിയിലാണ് സംഭവം. പറവൂർ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. ബസ് നിർത്തുന്നതിനു മുമ്പേ ജീവനക്കാർ പിൻവാതിൽ തുറന്നു നൽകിയതാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീഴാൻ ഇടയാക്കിയത്.
അപകടം നടന്നിട്ടും കുട്ടിയെ സഹായിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബസിന്റെ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, വീഴ്ച വരുത്തിയ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസും സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. മുഖത്തും താടിക്കും പരിക്കേറ്റ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.











0 comments