പണം ചോദിച്ചിട്ട് രക്ഷിതാക്കൾ നൽകിയില്ല; വീടിന് തീയിട്ട് 25കാരൻ

കണ്ണൂർ : കണ്ണൂർ ആയിക്കരയിൽ പണം ചോദിച്ചിട്ട് രക്ഷിതാക്കൾ നൽകാത്തതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് 25കാരൻ. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
കണ്ണൂർ സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തതായണ് വിവരം. പലപ്പോഴും അമ്മയിൽ നിന്നും അഭിഷേക് പണം വാങ്ങിയിരുന്നുവെന്നും മകൻ ലഹരിക്ക് അടിമയാണെന്നും മാതാപിതാക്കൾ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഒരു മുറിയ്ക്കാണ് അഭിഷേക് തീയിട്ടത്. പിന്നീട് മറ്റ് മുറികളിലേക്ക് തീ പടരുകയായിരുന്നു. പ്രധാനമുറി പൂർണമായും കത്തിനശിച്ചു. അഭിഷേകിന്റെ കുടുംബത്തിന് നേരെയുള്ള തുടർച്ചയായ ഭീഷണിയെ തുടർന്ന് അനുജനടക്കം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
വീടിന് തീയിട്ട ശേഷം അഭിഷേക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.











0 comments