ad
Deshabhimani

പാർക്കിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു

adam.jpg

മുഹമ്മദ് ആദം

വെബ് ഡെസ്ക്

Published on Apr 21, 2026, 08:48 PM | 1 min read

കിഴക്കമ്പലം: പഴങ്ങനാട്‌ പ്രീ സ്‌കൂൾ വിദ്യാർഥി പാർക്കിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയ കളപ്പത്തറ മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പഴങ്ങനാട് ജംഗിൾ പാർക്കിൽ ചൊവ്വ പകൽ രണ്ടോടെയാണ് അപകടം.


പാലാരിവട്ടം ബിയോൺഡ്‌ ബോൺ പ്രീ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അധ്യാപകരും ജീവനക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാർക്കിലെ വെള്ളക്കെട്ടിൽ വീണനിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ പഴങ്ങനാട്‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home