ad
Deshabhimani

സ്‌കൂൾ വിദ്യാർഥിക്ക് ബസ് ജീവനക്കാരുടെ മർദ്ദനം

student beaton
വെബ് ഡെസ്ക്

Published on Jun 13, 2025, 09:03 PM | 1 min read

കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


പരിക്കേറ്റ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ബസിൽ കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അക്രമം. ബസിൽ കയറിയ കുട്ടിയെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി തിരിച്ചിറങ്ങി. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ കുട്ടിയോട് ബസിൽ കയറാൻ ആവശ്യപ്പെട്ടു.


ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ ദേഷ്യപ്പെടുകയും ഇതോടെ വിദ്യാർത്ഥികൾ ഒരുപക്ഷത്തും കണ്ടക്ടർ മറുപക്ഷത്തുമായി നിന്നു. തുടർന്നാണ് കണ്ടക്ടർ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home