തെരുവുനായകള്‍ ആടിനെ കടിച്ചുകൊന്നു

ചവറ: തെരുവുനായകള്‍ കൂട്ടത്തോടെ എത്തി വയലില്‍ കെട്ടിയിരുന്ന മൂന്ന് ആടുകളില്‍ ഒന്നിനെ കടിച്ചുകൊന്നു. പന്മന ആറുമുറിക്കട ചേമത്ത് മുഹമ്മദ് കുഞ്ഞ് വളര്‍ത്തുന്ന ആടിനെയാണ് തെരുവുനായകള്‍ കൊന്നത്. വ്യാഴം പകൽ മൂന്നോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള വയലില്‍ ആടിനെ കെട്ടി മുഹമ്മദ് കുഞ്ഞിന്റെ മകന്‍ തിരിച്ച് വരുന്നതിനിടയില്‍ ഇരുപതോളം നായകള്‍ കൂട്ടത്തോടെ എത്തി വയലില്‍ നിന്നിരുന്ന ആടിനെ ആക്രമിക്കുകയായിരുന്നു.
ആടുകളുടെ കരച്ചില്‍ കേട്ട് മകന്‍ ഓടിയെത്തിയപ്പോഴേക്കും നായകള്‍ ഓടിപ്പോകുകയായിരുന്നു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ മുഹമ്മദ് കുഞ്ഞ് വളര്‍ത്തിയിരുന്ന കോഴികളെ തെരുവുനായകള്‍ പിടിച്ചുകൊണ്ടുപോയിരുന്നു.











0 comments