ad
Deshabhimani

ട്രെയിനിന്‌ കല്ലേറ്: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

TRAIN
വെബ് ഡെസ്ക്

Published on Jun 22, 2026, 06:32 PM | 1 min read

തലശേരി: ട്രെയിനിന്‌ കല്ലെറിഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ തലശേരി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശി മുത്തു (48) ആണ് പിടിയിലായത്. ഈ മാസം ആറിന് രാത്രി 1010 ഓടെ ടെലി ഹോസ്പിറ്റലിന് സമീപത്ത് മംഗളൂരു- രാമേശ്വരം എക്സ്പ്രസിനുനേരെയാണ് കല്ലെറിഞ്ഞത്. ട്രെയിൻ എഞ്ചിന്റെ ഗ്ലാസ് തകർന്നിരുന്നു.


സംഭവത്തിനുശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതി വലയിലായത്. ആർപിഎഫ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ശശികുമാർ, ഓഫീസർമാരായ ഒ കെ അജീഷ്, ഗംഗാ സന്ദീപ്, ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home