നിലമ്പൂർ- പാലക്കാട് പാസഞ്ചറിനുനേരെ കല്ലേറ്; രണ്ടുവയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ട്രെയിനിനുനേരവന്ന കല്ല്
നിലമ്പൂർ: നിലമ്പൂർ- പാലക്കാട് പാസഞ്ചർ ട്രെയിനിനുനേരെ വീണ്ടും കല്ലേറ്. ആക്രണത്തിൽ രണ്ട് വയസുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശനി വൈകുന്നേരം നാലരയോടെയാണ് സംഭവം. 4.20 നിലമ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ച ട്രെയിന് നേരെ നിലമ്പൂരിനും വാണിയമ്പലം സ്റ്റേഷനും ഇടയിൽവെച്ചാണ് കല്ലെറിഞ്ഞത്. രണ്ടാം തവണ ആണ് ഇതേ സ്ഥലത്ത് കല്ലേറുണ്ടാകുന്നത്.
ഭിന്നശേഷി കോച്ചിനടുത്ത സെക്കൻഡ് ക്ലാസ്സ് കോച്ചിലേക്കാണ് കല്ല് വന്ന് പതിച്ചത്. കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന നിലമ്പൂർ സ്വദേശികളായ കുടുംബവും രണ്ട് വയസുകാരൻ കുഞ്ഞും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുഞ്ഞിൻ്റെ അടുത്ത് വന്നാണ് കല്ലുപതിച്ചത്. സംവത്തിൽ റെയിൽവേ പാലക്കാട് ഡിവിഷൻ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments