ad
Deshabhimani

print edition എംബിബിഎസിന് നാലരവര്‍ഷംവരെ മാത്രം ഫീസ്; ദേശീയ മെഡിക്കല്‍ കമീഷന്‍ നിര്‍ദേശം

doctormissing

Representative Image

വെബ് ഡെസ്ക്

Published on Apr 27, 2026, 01:09 AM | 1 min read

തിരുവനന്തപുരം: എംബിബിഎസ്‌ കോഴ്സിന്റെ പഠനകാലയളവായ നാലര വര്‍ഷത്തേക്ക് മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവൂ എന്ന്‌ ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി). രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും സർവകലാശാലകൾക്കും ഇത്‌ ബാധകമാണ്‌. ചില സ്വാശ്രയ സ്ഥാപനങ്ങൾ അഞ്ചാം വര്‍ഷത്തിലും ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.


2024ലെ കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ (സിബിഎംഇ) മാർഗനിർദേശപ്രകാരം എംബിബിഎസില്‍ നാലര വര്‍ഷമാണ് അക്കാദമിക് പഠനമുള്ളത്. ബാക്കിയുള്ളത് ഇന്റേണ്‍ഷിപ്പ് കാലയളവാണ്. ഈ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ വരേണ്ട ആവശ്യം ഇല്ലെന്നിരിക്കെ ഫീസ് ഈടാക്കേണ്ടതുമില്ല എന്ന്‌ വ്യക്തമാക്കിയാണ് കമീഷന്‍ ഉത്തരവ്.


ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ് നൽകാത്തതിനെയും കമീഷന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച 27,300 രൂപ സ്‌റ്റൈപ്പൻഡ്‌ പല മെഡിക്കൽ കോളേജുകളും നൽകാറില്ല. അതിനാല്‍, ഫീസൊഴിവാക്കി സ്റ്റൈപ്പന്‍ഡ് നിര്‍ബന്ധമായും നൽകണമെന്നാണ് എന്‍എംസി ഉത്തരവിലുള്ളത്‌. നിർദേശം ലംഘിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home