ad
Deshabhimani

print edition സംസ്ഥാന സ്‌കൂള്‍ കലോത്സവം: തലേദിവസം മുതല്‍ ഭക്ഷണം ലഭ്യമാക്കും

school kalolsavam
വെബ് ഡെസ്ക്

Published on Jan 01, 2026, 04:07 AM | 1 min read

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കലോത്സവത്തിന്റെ തലേദിവസമായ 13മുതല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനം. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെയും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഭക്ഷണക്കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണ പാചകവും വിതരണവും കാര്യക്ഷമമാക്കാന്‍ കോര്‍പറേഷന്‍, ശുചിത്വമിഷന്‍, വാട്ടര്‍ അതോറിറ്റി, പൊലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ നേതൃത്വം നല്‍കും.


ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കാന്‍ 1000 ഗ്രീന്‍ വളന്റിയര്‍മാരെ ശുചിത്വമിഷന്‍ നിയോഗിക്കും. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശുചിത്വമിഷന്‍ നടപടി സ്വീകരിക്കും. കലവറയിലും ഭക്ഷണശാലയിലും പൊലീസ് സേവനം ഉറപ്പാക്കും. പാചകക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, പരിശോധന, ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകള്‍ തുടങ്ങിയവ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സജു ജോര്‍ജ്‌, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി എം ബാലകൃഷ്ണന്‍, ഡിജിഇ ഓഫീസ് പ്രതിനിധി സുനില്‍കുമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 14 മുതല്‍ 18വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home