print edition കൗമാര കലാ മാമാങ്കം ; വേദിയുണരാൻ ഇനി 10 നാൾ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ തയ്യാറാക്കുന്ന പന്തൽ
തൃശൂർ: കേരളത്തിന്റെ കലാകൗമാര സംഗമത്തിന് ഇനി പത്തുനാൾ മാത്രം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂരിൽ ഒരുക്കങ്ങൾ തകൃതിയായി. 25 വേദികളിലാണ് മത്സരം. പ്രധാന വേദികളുടെ പന്തൽ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
ഭക്ഷണമൊരുക്കുന്ന ഇൻഡോർ സ്‌റ്റേഡിയം പരിസരത്ത് കലവറ പന്തലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഉൗട്ടുപുര പന്തലിന്റെ നിർമാണം ശനിയാഴ്‌ച ആരംഭിക്കും. പത്തിനകം വേദികളുടെ നിർമാണം പൂർത്തിയാവും.
14നാണ് കലോത്സവം ആരംഭിക്കുന്നത്. 13ന് എത്തുന്നവർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞദിവസം ചേർന്ന ഭക്ഷണ സബ്‌കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരത്തിന് സമീപമുള്ള സ്‌കൂളുകളാണ് മത്സരാർഥികൾക്ക് താമസിക്കാനായി ഒരുക്കുന്നത്. 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിൽ കിഴക്കേനടയ്‌ക്ക് സമീപമുള്ള വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയാകും. അഞ്ചുദിവസം 25 വേദികളിൽ 239 ഇനങ്ങളിലാണ് മത്സരം.










0 comments