ടൂർണമെന്റിന് തോരണംകെട്ടവെ ദാരുണാന്ത്യം; സംസ്ഥാന സ്കൂൾ കബഡിതാരം കുഴഞ്ഞുവീണുമരിച്ചു

നിതിൻ കൃഷ്ണ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കബഡി ടൂർണമെന്റിന് തോരണം കെട്ടുമ്പോൾ സംസ്ഥാന സ്കൂൾ കബഡി താരം കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മാതമംഗലം സതീശന്റെയും പുഷ്പയുടെയും മകൻ നിതിൻ കൃഷ്ണ (16)യാണ് മരിച്ചത്.
പടന്നക്കാട് അനന്തം പള്ള ശബരി ക്ലബിന് സമീപം ലജൻ്റ് കൂട്ടായ്മ തിങ്കളാഴ്ച രാവിലെ സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റിന്റെ ഭാഗമായി കൊടിതോരങ്ങൾ കെട്ടുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ നീലേശ്വരം തേജസ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു നിതിൻ. പത്താം ക്ലാസ് വരെ നീലേശ്വരം രാജാസ് ഹൈസ്കൂളിലായിരുന്നു പഠിച്ചിരുന്നത്. കബഡിയിലെ മിന്നുംപ്രകടനത്തിൽ സ്കൂൾ തലത്തിൽ സംസ്ഥാന ടീമിൽ വരെ എത്തിയിരുന്നു.










0 comments